TOPICS COVERED

രണ്ട് വിവാഹങ്ങള്‍. രണ്ട് വിവാഹ മോചനങ്ങള്‍. എങ്കിലും ഇനിയുള്ള ജീവിതത്തിലും താന്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒറ്റയ്ക്ക് ജീവിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കൊരു പങ്കാളിയെ വേണം, ആമിര്‍ ഖാന്‍ പറയുന്നു. 

കരിയറിന്റെ തുടക്കത്തിലായിരുന്നു റീന ദത്തുമായുള്ള ആമിര്‍ ഖാന്റെ വിവാഹം, 1986ല്‍. ജുനൈദ്, ഇറ ഖാന്‍ എന്നീ രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 2002ല്‍ ആമിറും റീനയും വേര്‍പിരിഞ്ഞു. 2005ലായിരുന്നു കിരണ്‍ റാവുവിനെ ആമിര്‍ ഖാന്‍ വിവാഹം കഴിക്കുന്നത്. 2022ലാണ് ഇവര്‍ വിവാഹ മോചനം പ്രഖ്യാപിച്ചത്. വിവാഹമോചിതരായെങ്കിലും തന്റെ രണ്ട് മുന്‍ഭാര്യമാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നു എന്നാണ് ആമിര്‍ ഖാന്റെ വാക്കുകള്‍. 

മൂന്നാമതൊരു വിവാഹം കഴിക്കുമോ എന്നതായിരുന്നു ആമിര്‍ ഖാന്റെ മുന്‍പിലേക്ക് എത്തിയ ചോദ്യം. ' എനിക്കിപ്പോള്‍ 59 വയസായി. ഇനിയും എനിക്ക് വിവാഹം കഴിക്കാനാവുമോ? എനിക്ക് തോന്നുന്നില്ല. പ്രയാസമാണ്. ഒരുപാട് ബന്ധങ്ങള്‍ എന്റെ ജീവിതത്തില്‍ ഇപ്പോഴുണ്ട്. എന്നോട് അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു നല്ല മനുഷ്യനാവാനാണ് ഞാന്‍ ശ്രമിക്കുന്നത്'. എന്റെ രണ്ട് മുന്‍ ഭാര്യമാരുമായും എനിക്ക് ഇപ്പോഴും നല്ല ബന്ധമാണ്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്, ആമിര്‍ ഖാന്‍ പറയുന്നു.

ENGLISH SUMMARY:

Two marriages. Two divorces. But Bollywood star Aamir Khan openly says that he does not want to live alone in his life.