വ്യാപക നിരൂപക പ്രശംസ നേടിയ 'ലാപാത ലേഡീസ്' സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് സ്ക്രീനിങ്. ലിംഗനീതിയെ കുറിച്ച് അതീവ രസകരമായി പറയുന്ന ചിത്രം രാജ്യത്തിനകത്തും പുറത്തും വലിയതോതിലാണ് സ്വീകരിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസിനൊപ്പം ആമിറും ചിത്രത്തിന്‍റെ നിര്‍മാതാവായ കിരണ്‍ റാവുവും പ്രദര്‍ശത്തിനെത്തും.
സുപ്രീംകോടതിയുടെ 75–ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് ലിംഗനീതി പ്രതിപാദിക്കുന്ന ലാപാത ലേഡീസ് പ്രദര്‍ശിപ്പിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങിലെ സി ബ്ലോക്കിലെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.15 മുതലാണ് പ്രദര്‍ശനം.
ഒരു ട്രെയിന്‍ യാത്രയ്ക്കിടെ വധൂവരന്‍മാര്‍ക്ക് പരസ്പരം മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപാത ലേഡീസില്‍ പറയുന്നത്. വിവാഹമെന്ന സ്ഥാപനത്തിന്‍റെ പുരുഷ കേന്ദ്രീകൃത ഭാവത്തെയും സ്ത്രീകളെ കുറിച്ചുള്ള പൊതുബോധത്തെയും ചിത്രം കണക്കറ്റ് പരിഹസിക്കുന്നുണ്ട്. സ്നേഹ ദേശായിയുടേതാണ് തിരക്കഥ.