സല്‍മാന്‍ ഖാന്‍റെ പുതിയ വീഡിയോ കണ്ട് ആശങ്കയിലായിരിക്കുകയാണ് ആരാധകര്‍. ഒരു ചടങ്ങിനിടെ സോഫയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്. ആരോഗ്യകാര്യത്തില്‍ പെര്‍ഫെക്റ്റായിരിക്കുന്ന സല്‍മാന് എന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിഡിയോ സോഷ്യല്‍ മിഡിയയില്‍ പരന്നതോടെ ആശങ്കയോടെ കമന്‍റ് ബോക്സില്‍ ആരാധകരുമെത്തി. 'കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട താരത്തിന് പ്രായമാവുന്നു, നമുക്കും' എന്നാണ് ഒരാള്‍ കുറിച്ചത്. 'ഒന്നും ശാശ്വതമല്ല' എന്നതിന് തെളിവാണ് ഈ വിഡിയോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അദ്ദേഹത്തിന് 58 വയസായെന്നും എന്നിട്ടും ഇതുപോലെ നില്‍ക്കണമെങ്കില്‍ സല്യൂട്ട് ചെയ്യണമെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. അതേസമയം സമീപകാലത്ത് സല്‍മാന് ഒരു പരുക്ക് പറ്റിയിരുന്നെന്നും അതിനാലാണ് അദ്ദേഹം എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടിയതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.
സിക്കന്ദറാണ് സല്‍മാന്‍റെ പുതിയ പ്രോജക്ട്. എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയാവുന്നത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മുരുഗദോസ് ഹിന്ദിയിലേക്ക് തിരികെയെത്തുന്ന പ്രൊജക്ട് കൂടിയാണ് സിക്കന്ദര്‍.