യൂട്യൂബ് വ്ളോഗിങ്ങിലൂടെ മലയാളികള്‍ക്ക് പരിചിതനായ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാര്‍ത്തിക് സമൂഹമാധ്യമത്തില്‍ പങ്കുവച്ച്. ‘അങ്ങിനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.

മുറപ്പെണ്ണായ വര്‍ഷയെയാണ് കാര്‍ത്തിക് വിവാഹം കഴിക്കുന്നത്. എങ്ങനെയാണ് വര്‍ഷയുമായുള്ള വിവാഹത്തിലേക്ക് എത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ യൂട്യൂബ് വ്ളോഗിലൂടെ കാര്‍ത്തിക് പങ്കുവച്ചു. കാര്‍ത്തികിന്‍റെ മാതാപിതാക്കളാണ് വര്‍ഷയെ വിവാഹമാലോചിച്ചത്. ഒരു ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് എന്തുകൊണ്ട് വര്‍ഷയെ കാര്‍ത്തികിന് വിവാഹം ആലോചിച്ചുകൂടാ എന്ന തോന്നലുണ്ടായി എന്നാണ് ഇതേക്കുറിച്ച് കാര്‍ത്തികിന്‍റെ അച്ഛന്‍ വ്ളാഗില്‍ പറയുന്നത്.

വളരെ പോസിറ്റീവായ ഒരു കുട്ടിയാണ് വര്‍ഷ. കാര്‍ത്തികിന് എന്തുകൊണ്ടു ചേരും എന്നൊരു തോന്നലുണ്ടായി. അതപ്പോള്‍ തന്നെ ഭാര്യയെ അറിയിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു എന്നാണ് കാര്‍ത്തികിന്‍റെ അച്ഛന്‍റെ വാക്കുകള്‍. വര്‍ഷയെ നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ‘എന്‍റെ അച്ഛന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹത്തില്‍ എനിക്ക് സമ്മതമുള്ളൂ’, എന്ന് വര്‍ഷ പറഞ്ഞു. വര്‍ഷയുടെ മാതാപിതാക്കള്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. 

കാര്യങ്ങളെല്ലാം തീരുമാനിച്ചതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറയുന്നതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. കാര്‍ത്തികിനെയും വര്‍ഷയേയും ഒരുമിച്ച് ഒരിടത്ത് കൊണ്ടുപോയി തനിച്ച് സംസാരിക്കാനുള്ള സാഹചര്യമുണ്ടാക്കിയതും, കുറച്ചുകഴിഞ്ഞ് മതി സംസാരിച്ചതെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകുന്നതുമടക്കം എല്ലാം വ്ളോഗായി തന്‍റെ സബ്സ്ക്രൈബേഴ്സിനു മുന്നില്‍ കാര്‍ത്തിക് കാണിച്ചിട്ടുണ്ട്. വിവാഹം വീട് പണി കഴിഞ്ഞിട്ടേയുള്ളൂ എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

ENGLISH SUMMARY:

Karthik Surya is getting married soon. Engaged with Varsha. Karthik shares his marriage story in a recent vlog.