ഹേമ കമ്മിറ്റി റിപ്പോർട്ടിലും പിന്നാലെ വന്ന വിവാദങ്ങളോടും മൗനം വെടിഞ്ഞ് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ലെന്നും. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുള്ള ചോദ്യത്തിന്  ‘പ്ലീസ് പ്ലീസ് എനിക്ക് ഉത്തരങ്ങളില്ലാ; എന്‍റെ കയ്യില്‍ ഇരിക്കുന്ന കാര്യമല്ലാ ഇത് ’ എന്നും താരം പറഞ്ഞു. ഞാന്‍ ഹേമാ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും മലയാള സിനിമയെ രക്ഷിക്കണമെന്നും താരം പറഞ്ഞു. കുറച്ചു നാളായി കേരളത്തിലില്ലായിരുന്നു. മാറിനിന്നത് വ്യക്തിപരമായ കാരണങ്ങളാൽ. എങ്ങോട്ടും ഒളിച്ചോടിയതല്ല. എന്റെ സിനിമയെ കുറിച്ച് മൊഴി നൽകി. മറ്റു സിനിമകളെ കുറിച്ച് പറയാൻ കഴിയില്ല. രാജി എല്ലാവരുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു.സിനിമയെ ബാധിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ. ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനുമാണ്, അമ്മ സംഘടന മാത്രമല്ല. സിനിമ ഒറ്റപ്പെട്ട മേഖലയല്ല. ഒരു ഫോക്കസിലേക്ക് കാര്യങ്ങൾ ചുരുക്കരുത് എന്നും മോഹൻലാൽ അഭ്യർത്ഥിച്ചു.