monica-siva

കാര്‍ത്തിയുടെ കൈതി, മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ  വേഷങ്ങള്‍ ചെയ്ത് പ്രക്ഷകമനസില്‍ ചേക്കറിയ താരമാണ് മോണിക്ക ശിവ.  ബാലതാരമായാണ് മോണിക്ക സിനിമയിലെത്തുന്നത്. കൈതിയില്‍ കാര്‍ത്തിയുടെ മകളായി എത്തിയ മോണിക്ക പ്രേക്ഷക പ്രശംസ നേടിയിരുന്നു. കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകര്‍ ഇപ്പോഴിതാ മോണിക്കയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. 

കുട്ടിത്താരമായി എത്തിയ മോണിക്കയെ കണ്ടാല്‍ തമിഴ് സിനിമാലോകത്തെ പ്രമുഖ നടിയായി തോന്നുമെന്നാണ് ആരാധകരുടെ പക്ഷം. കാര്‍ത്തിയുടെ മകള്‍ ഒരുപാട് വളര്‍ന്നെന്നും  നല്ലൊരു ഭാവിയുണ്ടെന്നും പറയുന്നവരാണ് എറെയും. എന്നാല്‍  മകളില്ലാതെ എങ്ങനെ കൈതിയുടെ രണ്ടാം ഭാഗം ചിത്രികരിക്കുമെന്നാണ് ചിലരുടെ ആശങ്ക. മറ്റു താരങ്ങള്‍ക്കെല്ലാം കൈതി രണ്ടിലെത്താന്‍ ആകാരം തടസമാകില്ലെങ്കിലും മോണിക്കയ്ക്ക്  അതിന് കഴിയുമോ എന്നാണ് ആശങ്ക

എസ് എസ് മ്യൂസിക്ക് ചാനലിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ പുതിയ മേക്കോവറിലാണ് പതിനാലുകാരിയായ മോണിക്ക എത്തുന്നത്. ഇതാണ് ആരാധകരില് ആശങ്ക നിറക്കാന് കാരണം. കൈതി സിനിമയുമായി ബന്ധപ്പെട്ടൊരു ട്രോൾ മോണിക്കയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

2017ല് ഭൈരവ എന്ന ചിത്രത്തിലൂടെയാണ് മോണിക്ക അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. കൈതി (2019), രാച്ചസൻ (2018), വിക്രം (2022) തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. 

ENGLISH SUMMARY:

Audiences are amazed by Monika Siva's photos