ic814-series-in-netflix

നെറ്റ്ഫ്ലിക്സിന്‍റെ ഉള്ളടക്ക വിഭാഗം മേധാവിയെ വിളിപ്പിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കാണ്ഡഹാര്‍ വിമാന റാഞ്ചലിനെക്കുറിച്ചുള്ള വെബ് സീരീസ് വിവാദത്തിലാണ് നടപടി. വിമാന റാഞ്ചികളില്‍ രണ്ടാളുകളുടെ പേരുകളില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വെബ് സീരീസില്‍ ബോല, ശങ്കര്‍ എന്നീ പേരുകളാണ് റാഞ്ചികളില്‍ രണ്ടുപേര്‍ക്ക് നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ഉള്ളടക്ക വിഭാഗം മേധാവി മോനിക്ക ഷെര്‍ഗില്‍ നാളെയാണ് മന്ത്രാലയത്തിന് മുന്‍പാകെ ഹാജരാകേണ്ടത്.

ENGLISH SUMMARY:

Center called Netflix content chief