ഐശ്വര്യ– അഭിഷേക് വിവാഹമോചന വാര്‍ത്തകളാണ് അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സാധൂകരിക്കുന്ന ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരികയാണ്.
മകള്‍ ആരാധ്യയ്‌ക്കൊപ്പം അഭിഷേകിന്‍റെ വീട്ടിലെത്തുന്ന ഐശ്വര്യയുടെ വിഡിയോ പുറത്തുവന്നു. മുംബൈയിലെ ബച്ചന്‍റെ വീടായ ജല്‍സയിലാണ് തിങ്കളാഴ്ച്ച മകള്‍ക്കൊപ്പം ഐശ്വര്യയെത്തിയത്. ഇതിന്‍റെ വിഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്നിറങ്ങുന്നതാണ് വിഡിയോയിലുള്ളത്.
ഇതുകൂടാതെ അഭിഷേകുമൊത്ത് ദുബായ് വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ബസില്‍ കയറുന്ന ഐശ്വര്യയുടെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നിലായി ആരാധ്യയെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തുന്നത് കണ്ട് ഐശ്വര്യ ചെറുതായി പുഞ്ചിരിക്കുന്നതും കാണാം.
ബച്ചന്‍ കുടുംബത്തില്‍ അസ്വാരസ്യം പുകയുന്നുവെന്നും സൂപ്പര്‍താര ദമ്പതികളായ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളുന്ന തെളിവുകളാണിതെന്നാണ് ആരാധകരുടെ പക്ഷം. അഭിഷേകിന്‍റെ കുടുംബവുമായി ഐശ്വര്യക്ക് യോജിച്ചുപോകാന്‍ കഴിയില്ലെന്ന കണ്ടെത്തലാണ് നേരത്തെ പാരപ്പരാസികള്‍ നടത്തിയത്.
അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹച്ചടങ്ങില്‍ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തില്ല എന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. 17 വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇരുവരുടെയും. 2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ആരാധ്യ ജനിച്ചു.