റിലീസാകുന്നതിനുമുമ്പ് വിജയ് ചിത്രം ഗോട്ടിനെതിരായി വന്ന നെഗറ്റീവ് റിവ്യുവിനെ വിമര്‍ശിച്ച് നിര്‍മാതാവ് ജി ധനഞ്ജയന്‍. ഇപ്പോള്‍ ഇത്തരത്തിലൊരഭിപ്രായം തെറ്റാണെന്നും സിനിമ കണ്ടതിനുശേഷം നിലപാട് രേഖപ്പെടുത്താമെന്നും ധനഞ്ജയന്‍ പറഞ്ഞു . ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു .
'ഹായ് സത്യൻ ഇത് തീർത്തും തെറ്റാണ്. ദയവായി സിനിമ കാണുകയും നിങ്ങളുടെ അഭിപ്രായം 5ന് രേഖപ്പെടുത്തുകയും ചെയ്യുക. എന്നാൽ ഒരാളുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അത്തരം അവലോകനങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങൾ പ്രേക്ഷകർക്കൊരു മുൻവിധി നൽകുകയാണ്. ദയവായി അത് നീക്കം ചെയ്യൂ, എന്റെ എളിയ അപേക്ഷ,' ധനഞ്ജയന് കുറിച്ചു.
ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ഡോട്ട് എന്ന യൂട്യൂബ് ചാനലില്‍ വന്ന റിവ്യൂവില്‍ പറയുന്നത്. ചിത്രം ഇടവേളവരെ മികച്ച് നില്‍ക്കുന്നുവെന്നും തുടര്‍ന്ന് കാര്യമായൊന്നുമില്ലെ. ഫാന്സിനെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ള സിനിമയാണ് ഇതെന്നും കരിയര് വിട്ട് രാഷ്ട്രീയത്തിലേക്ക് പോകുന്ന താരം ഈ ചിത്രം ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നും റിവ്യൂവില്‍.
എക്സിബിറ്റേഴ്സ് പ്രിവ്യു, സെൻസർ പ്രിവ്യു എന്നിവിടങ്ങളില് നിന്നുള്ള റിപ്പോർട്ടുകൾ ചോർത്തിയാണ് റിവ്യു വിഡിയോ ചെയ്യുന്നതെന്നാണ് ഇവരുടെ അവകാശവാദം. വിജയ് സിനിമകള്ക്കെതിരെ സ്ഥിരമായി നെഗറ്റിവ് ആരോപണങ്ങള് നൽകി വിവാദം സൃഷ്ടിക്കുന്ന ആളുകൂടിയാണ് സത്യൻ രാമസ്വാമി