sai-pallavi4

TOPICS COVERED

‘മലര്‍ മിസി’ന്റെ പ്രണയവും വിവാഹവും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ സായ് പല്ലവി  മനസു തുറന്നിട്ടില്ല. പ്രണയത്തെക്കുറിച്ചും ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ചും നടി സമൂഹമാധ്യമങ്ങളില്‍ മുന്‍പൊരിക്കല്‍ പങ്കുവച്ച വാക്കുകള്‍ വൈറലാകുകയാണ്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയായിരുന്നു അത്. 

'മഹാഭാരതം വായിച്ചപ്പോൾ എനിക്ക് ആ ഗ്രന്ഥത്തോടു അങ്ങേയറ്റം ഇഷ്ടവും ആദരവും തോന്നി. അതില്‍ അര്‍ജുനന്റെ മകന്‍ അഭിമന്യുവിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അഭിമന്യവിനെക്കുറിച്ച് ധാരാളും വായിക്കുകയും അറിയാനും ശ്രമിച്ചു. അദ്ദേഹത്തോടെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ’ ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍