വിജയുടെ പുതിയ ചിത്രമായ ഗോട്ടിനെ ആവേശത്തോടെ വരവേറ്റ് ആരാധകര്‍. പാലക്കാട്ടെ തിയറ്റുകളിലെ ആദ്യ ഷോ കാണാന്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, വാല്‍പ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരാണെത്തിയത്. പടം സൂപ്പറെന്ന് ആദ്യ ഷോ കണ്ടിറങ്ങിയവര്‍. വിജയുടെ ഫ്ളക്സില്‍ പാലഭിഷേകവും പുഷ്പ്പാര്‍ച്ചനയുമായി ആരാധകര്‍ ആവേശം തീര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.