തിരുനെല്‍വേലിയില്‍ നിക്ഷേപിച്ച തിരുവനന്തപുരത്തെ ആശുപത്രി മാലിന്യം നീക്കും. ക്ലീന്‍ കേരള കമ്പനിക്ക് ചുമതല നല്‍കി സര്‍ക്കാര്‍. നടപടി നാളെ മുതല്‍. മാലിന്യം നീക്കാനുള്ള ചുമതല തിരുവനന്തപുരം സബ് കലക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ സംഘം നാളെ തിരുനെല്‍വേലിയിലെത്തും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.