നടന്‍ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകള്‍ ദിയയുടെ വിവാഹാഘോഷത്തില്‍ സഹോദരി അഹാനയുടെ വേഷവിധാനത്തിലാണ് ഇപ്പോള്‍ സെബറിടത്തിലെ ഫാഷന്‍ ചര്‍ച്ച. പേസ്റ്റൽ ബ്ലൂ ഷെയ്ഡിലുള്ള ദിയയുടെ സാരിയില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന പീച്ച്–പിങ്ക് ഷെയ്ഡിലുള്ള ബേർഡി മോട്ടിവ്സ് ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് അഹാനയടക്കം കുടുംബത്തിലെ എല്ലാവരുടെയും ഔട്ട്ഫിറ്റ്.
ദിയയുടെ വിവാഹത്തിന് അഹാനയെത്തുന്നതെങ്ങിനെയന്നതിലായിരുന്നു ആകാംഷ. ആരാധകരെ നിരാശരാക്കാതെ കാഞ്ചീപുരം പട്ടിലാണ് താരമെത്തിയത്. പീച്ച് ഷെയ്ഡിലുള്ള കാഞ്ചീപുരം സില്‍ക്ക് സാരിയാണ് ആഹാന വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഏകദേശം 60,000 രൂപയാണ് അഹാനയുടെ സാരിയുടെ വില. ബ്ലൗസില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ രീതിയില്‍ കല്ലുകൾ പതിച്ച നെക്‌ലസും മാങ്ങാമാലയുമായിരുന്നു അഹാന അണിഞ്ഞത്. മാലയ്ക്ക് ചേരുന്ന തരത്തിലുള്ള വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരുന്നു.
ദിയയും വളരെ സിംപിള്‍ ലുക്കിലാണ് കാണപ്പെട്ടത്. ദിയയെ വച്ചു നോക്കുമ്പോള്‍ ആഹാനയാണ് വധുവിനെ പോലെ ഒരുങ്ങിയിരിക്കുന്നത് എന്നാണ് കമന്‍റ്. ഒട്ടേറെപേര്‍ അഹാനയുടെ വേഷത്തെ കുറിച്ച് പ്രതികിരിച്ചിട്ടുണ്ട് . ദിയയും അശ്വിന്‍ ഗണേഷുമായുള്ള വിവാഹം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു .