സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. ലണ്ടൻ യാത്രയ്ക്കിടെയാണ് സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വിഡിയോ ഒരുക്കിയത്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന സംശയമാണ് കമന്റുകളിൽ നിറയെ. പലരും ഇക്കാര്യം ആവർത്തിച്ചു ചോദിക്കുന്നുമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ദിയ ഗര്‍ഭിണിയാണെന്ന് ഉറപ്പാണ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. മുഖത്തെ തിളക്കം കണ്ടാലറിയം, കുറച്ച് വയര്‍ കാണാനുണ്ട്, അതുകൊണ്ടായിരിക്കും ഷോള്‍ എന്നൊക്കെയായിരുന്നു കമന്റുകള്‍. പ്രഗ്നന്റാണെങ്കില്‍ എന്താണ് കുഴപ്പം, എല്ലാ കാര്യങ്ങളും നിങ്ങളോട് പറയണമെന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ദിയയുടെ പോസ്റ്റുകളുടെ താഴെയെല്ലാം ഇതേ ചോദ്യമാണ് വരുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ദമ്പതികളാണ് ദിയയും അശ്വിനും.