nivin-bhagath

TOPICS COVERED

വിനീത് ശ്രീനിവാസന് പിന്നാലെ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും. ഡിസംബര്‍ 14ന് തന്റെ കൂടെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിവിന്‍ ഉണ്ടായിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് തെളിവുമായി ഭഗത് മാനുവല്‍  രംഗത്തെത്തിയിരിക്കുന്നത്.

നിവിന്‍ പോളിക്കെതിരായ പരാതി നല്‍കിയ യുവതിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ച് നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. യുവതിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും ആരോപണത്തില്‍ പറയുന്ന ദിവസം 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ഷൂട്ടിങ് സെറ്റില്‍ നിവിനൊപ്പം താനുണ്ടായിരുന്നെന്നും പാര്‍വതി പറഞ്ഞു. ആ ദിവസം നിവിന്‍ ഷൂട്ടിങ് സെറ്റിലായിരുന്നെന്ന് വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. ‘ഡിസംബർ 14ന് രാവിലെ 8:00 മുതൽ 15ന് ‘പുലര്‍ച്ചെ 3 വരെ വിനീദേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു, ചിത്രങ്ങൾ തെളിവായുണ്ട്’ എന്നാണ് ഭഗത് മാനുവലിന്‍റെ കുറിപ്പ്.