നിവിന്‍ പോളിക്കെതിരായ ബലാല്‍സംഗക്കേസില്‍ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്നും ഗൂഢാലോചന സംശയിക്കുന്നതായും പരാതിക്കാരി. ഹണിട്രാപ്പ് സംഘമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നെന്നും അട്ടിമറിക്കാന്‍ നീക്കം നടക്കന്നുന്നെന്നും പരാതിക്കാരി പറയുന്നു. കേസില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്‍റെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതികരണം.
വ്യക്തിവിവരങ്ങളാണ് ഇന്ന് ചോദിച്ചത്, വരുമാനമാര്‍ഗം എന്തെന്ന് ചോദിച്ചു. പാസ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയെന്നും പരാതിക്കാരി പറഞ്ഞു. നിവിന്‍റെ പരാതിയില്‍ ആലുവ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബലാല്‍സംഗ പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും ഇന്നലെ പരാതി നല്‍കിയിരുന്നു.
നിവിന്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബൈയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമ ഷൂട്ടിങ്ങില്‍ പങ്കെടുക്കയാണെന്ന് തെളിയിക്കുന്ന വിവരങ്ങളും പരാതിക്കൊപ്പം നിവിന്‍ കൈമാറി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും യുവതിയുടെ മൊഴിയില്‍ ഗുരുതര പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു.