TOPICS COVERED

ആദ്യരാത്രിയിലെ രസകരമായ വിഡ‍ിയോ പങ്കുവച്ച് ദിയ കൃഷ്ണ. ടെലിവിഷനിൽ സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവ് അശ്വിൻ ഗണേശിനെ കാണിച്ചുകൊണ്ടായിരുന്നു ദിയയുടെ വിഡിയോ. ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയായിരുന്നു അശ്വിൻ കണ്ടുകൊണ്ടിരുന്നത്. ഇത് വിഡിയോയിൽ പകർത്തിക്കൊണ്ട് ഏതു പടമാണ് കാണുന്നതെന്ന് ദിയ ചോദിക്കുന്നു. 'ഭാര്യ' എന്നായിരുന്നു അശ്വിന്റെ മറുപടി. ഉടനെ ദിയയുടെ അടുത്ത ചോദ്യമെത്തി. 'ഇനി അങ്ങനത്തെ പടങ്ങൾ മാത്രമെ കാണാൻ പറ്റൂ' എന്നായിരുന്നു ദിയയുടെ ചോദ്യം. ഇന്നലെയാണ് ഇരുവരും വിവാഹിതരായത്.