goat-viral-review

വിജയ് ചിത്രങ്ങള്‍ എന്നും തിയറ്ററില്‍ ഒരു ആഘോഷമാണ്. അത്തരം ഒരു ആഘോഷമായി എത്തിയ ചിത്രമായിരുന്നു  ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). കേരളത്തിലെ തിയറ്ററുകളില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിക്കായിരുന്നു ആദ്യഷോ നടന്നത്. അതും ഹൗസ് ഫുള്ളായിരുന്നു. തമിഴിലെ എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ വെങ്കിട്ട് പ്രഭുവിന്‍റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്നാണ് പ്രേക്ഷക പ്രതികരണം. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ റിവ്യു പറഞ്ഞ് എയറിലായിരുക്കുകയാണ് ഒരു യുവാവ്. ചിത്രം കണ്ടിട്ട് എന്‍റെ മൂത്രം പോയി എന്ന് പറഞ്ഞാണ് യുവാവ് തിയറ്ററില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ഒപ്പം പാന്‍റില്‍ മൂത്രം ഒഴിച്ചത് കാണിക്കുകയും ചെയ്യുന്നു.  ആദ്യമായിട്ടാണ് ഒരു പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് മൂത്രം പോകുന്നതെന്നും, അടുത്ത തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആണെന്നും യുവാവ് പറയുന്നു. അതേ സമയം  റിവ്യു എന്ന പേരില്‍ ഇത്തരം ആളുകള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും സൈബറിടം ആവശ്യപ്പെടുന്നുണ്ട്.  

120 കോടിയാണ് സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കലക്‌ഷൻ. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. 43 കോടിയാണ് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത്. കേരളത്തിൽ നിന്നും മാത്രം ആദ്യദിനം വാരിയത് 5.80 കോടി.