ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് മലയാള ചലച്ചിത്ര നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ആരോപണവിധേയർ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി ഹണി റോസ്. ‘മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’, ഹണി റോസ് പറഞ്ഞു.