പിറന്നാള്‍ ആഘോഷം അങ്ങ് ചെന്നെയില്‍ ദുല്‍ക്കറിനൊപ്പമായിരുന്നെങ്കിലും ആരാധകരെ ഇക്കുറിയും നിരാശപ്പെടുത്തിയില്ല മമ്മൂട്ടി . കൊച്ചിയില്‍ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നിലേക്ക് 73ാം പിറന്നാള്‍ മധുരവുമായി വീഡിയോകോളിലാണ് മമ്മൂട്ടി എത്തിയത്.
വീടിനുമുന്നില്‍ തടിച്ചുകൂടിയവരോട് സംസാരിക്കുകയും ചെയ്തു. അര്‍ധരാത്രിയിലെ ലൈവ് ആഘോഷം ഉല്‍സവമാക്കി ആരാധകരും. വന്‍ജനത്തിരക്കാണ് കൊച്ചിയിലെ വീടിനു മുന്നില്‍. വിഡിയോ കോളില്‍ മമ്മൂട്ടിക്കൊപ്പം കിടക്കുന്ന ദുല്‍ഖറിന്‍റെ മകളെയും കാണാനാകും.കേക്കു മുറിക്കുന്നതിന്‍റെയും ദുല്‍ഖറിന് കേക്ക് കൊടുക്കുന്നതിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം