TOPICS COVERED

ഐറ്റം ഡാന്‍സിന് മറ്റ് അര്‍ഥങ്ങള്‍ നല്‍കുന്നത് മാധ്യമങ്ങളാണെന്ന് നടി സണ്ണി ലിയോണി. തങ്ങളൊക്കെ പാട്ടിന്‍റെ സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഐറ്റം ഡാന്‍സ് ഒബ്ജെക്റ്റിഫിക്കേഷനല്ല, എന്‍റര്‍ടെയ്​ന്‍മെന്‍റാണെന്നും അവര്‍ പറഞ്ഞു. പുതിയ ചിത്രമായ പേട്ട റാപ്പിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ലിയോണി. 

'ഐറ്റം ഡാന്‍സ് ഒബ്ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങളാണ്. കാരണം ഞങ്ങള്‍ അവരവരുടെ പാട്ടുകളുടെ സംഗീതമാണ് ആസ്വദിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ചിലപ്പോള്‍ പാട്ട് കാണുന്നത് അതിന്‍റെ സംഗീതം കേട്ടിട്ടായിരിക്കാം. കേരളത്തിലെ ജനങ്ങള്‍ അത്തരത്തിലൊരു പാട്ട് കണ്ട് സ്​റ്റേജില്‍ കയറി ഡാന്‍സ് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഒബ്​ജെക്​റ്റിഫിക്കേഷനല്ല, ആസ്വദിക്കുന്നതാണ്, ആളുകള്‍ക്ക് എന്‍റര്‍ടെയ്​ന്‍മെന്‍റ് കൊടുക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഐറ്റം ഡാന്‍സ് ശരീരത്തിന്‍റെ ഒബ്​ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. ഈ വിമര്‍ശനങ്ങള്‍ നിര്‍ത്തണം. സിനിമ എന്നും നിലനില്‍ക്കണം. അത് നടക്കണമെങ്കില്‍ നാമെല്ലാം ഒന്നിച്ചു നില്‍ക്കണം. ഇല്ലെങ്കില്‍ ആര്‍ക്കും ജോലി ഉണ്ടാവില്ല. പുറത്തുവരുന്ന എല്ലാം സിനിമകളേയും പിന്തുണക്കണം, സ്നേഹിക്കണം,' സണ്ണി ലിയോണി പറഞ്ഞു. 

ENGLISH SUMMARY:

Sunny Leone says that the only people who criticise item dance as objectification is the media