അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും ആപ്പിള്‍ മേധാവി ടിം കുക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. യുഎസ്എയില്‍ നടന്ന ഐഫോണ്‍ 16 ലോഞ്ചിനിടെ എടുത്ത ചിത്രങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ഇരുവരും ടിം കുക്കിനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെ വൈറലാകുന്നത്.
കമ്പനി ആസ്ഥാനമായ യുഎസില്‍ നടന്ന ലോഞ്ചിങ് പരിപാടിയിലാണ് അദിതിയും സിദ്ധാര്‍ഥും പങ്കെടുത്തത്. ഒരിക്കലും മറക്കാനാവാത്ത മാന്ത്രികത അനുഭവിച്ച നിമിഷം എന്നാണ് ഈ ഒത്തുചേരലിനെ അദിതി വിശേഷിപ്പിച്ചത്. രണ്ടു ദിവസമാണ് ഇരുവരും ലോഞ്ചിങ്ങിനായി ചെലവഴിച്ചത്. കഴിഞ്ഞ രണ്ടു ദിവസം ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളെന്ന് അദിതി. ബുദ്ധിയും ,മനസും, സാങ്കേതികതയും, ക്രിയേറ്റിവിറ്റിയും ഒത്തിണങ്ങിയ അന്തരീക്ഷമായിരുന്നു ചുറ്റിലും, എല്ലാത്തിനുമപ്പുറം ആപ്പിള്‍ കുടുംബത്തെ കാണാനും സംസാരിക്കാനും സാധിച്ചതാണ് ഏറ്റവും വിലപ്പെട്ടതായി കരുതുന്നതെന്നും അദിതി പറയുന്നു.
ഈ രണ്ടു ദിവസം കൊണ്ട് മനസ് നിറഞ്ഞു. അമേരിക്കയില്‍ അവധിയാഘോഷിക്കുന്ന ഇരുവരും ആപ്പിള്‍ ആരാധകരാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ആഘോഷത്തിന്റെ ദൃശ്യങ്ങളും അദിതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 2021ല്‍ തെലുഗു ചിത്രത്തിലൂടെ പരിചയപ്പെട്ട ഇരുവരും ഈ വര്‍ഷമാദ്യമാണ് വിവാഹിതരായത്.
കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് നടന്ന ലോഞ്ചില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 16 പ്രോ സിരീസുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകും. ഐഫോണ്‍16 79,990 രൂപ മുതലും 16 പ്ലസ് 99,900 രൂപ മുതലും ലഭ്യമാണ്. 16 പ്രോ സിരീസുകള്‍ക്ക് 1,19,900 രൂപയാണ് അടിസ്ഥാനവില.ഈ മാസം 13 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനാകുമെങ്കിലും 20 മുതലാണ് ആപ്പിള്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാകുക