TOPICS COVERED

ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതയായി. ഇപ്പോഴിതാ, രാഹുല്‍ പങ്കുവച്ച വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. കുറെനാളായുള്ള തന്‍റെ ആഗ്രഹമാണ് രാഹുല്‍ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. വിഡിയോ എടുത്തിരിക്കുന്നത് ശ്രീവിദ്യ തന്നെയാണ്. 

99% കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത് എന്ന് എനിക്ക് 100% ഉറപ്പാണ്. ഞാൻ എന്തായാലും ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു, നിങ്ങളുടേതും നടക്കും. പ്രണയിച്ചു നടക്കുന്ന എല്ലാ കാമുകന്മാർക്കും ഇത് സമർപ്പിക്കുന്നു. പിന്നെ ഇത് ക്ലിഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ, “പ്രേമം എന്നും ക്ലിഷേ തന്നെ ആണ് സുഹൃത്തേ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ശ്രീവിദ്യയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നതും അത് അറ്റന്‍ഡ് ചെയ്ത് ശ്രീവിദ്യ ആണോ എന്നു ചോദിക്കുമ്പോള്‍, അല്ല, ശ്രീവിദ്യയുടെ ഹസ്ബന്‍റാണ് എന്നു മറുപടി പറയുന്നതാണ് വിഡിയോ. അല്പ നേരമായി ആരും വിളിക്കുന്നില്ലെന്നും അതുകൊണ്ട് പറഞ്ഞു വിളിപ്പിച്ചു, തന്‍റെ ആഗ്രഹം സാധിക്കുകയാണെന്നും രാഹുല്‍ പറയുന്നുണ്ട്. നിരവധിയാളുകളാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തുന്നത്.