ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു. വേ ഫേറര്‍ നിര്‍മിക്കുന്ന ഏഴാമത് ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്​ലിനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. അരുണ്‍ ഡൊമിനിക്കാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 

'എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണ്, ഇത് ഏറ്റവും സ്​പെഷ്യലാവുമെന്ന് ഉറപ്പാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശനയേും നസ്​ലിനേും പ്രധാനകഥാപാത്രങ്ങളാക്കി അരുണ്‍ ഡൊമിനിക്ക് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം,' ദുല്‍ഖര്‍ സോഷ്യല്‍ മിഡിയയില്‍ കുറിച്ചു. 

ENGLISH SUMMARY:

Kalyani Priyadarshan and Nazlin are playing the lead roles in the seventh film produced by Wayfarer