ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന് മികച്ച പ്രതികരണമാണ് തിയറ്ററില്‍ നിന്നും ലഭിക്കുന്നത്. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും ആസിഫും അപര്‍ണയും പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമ കയ്യടി നേടുന്നു. ഈ സമയം കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ചെത്തുകയാണ് ദേശിയ അവാര്‍ഡ് നേടിയ ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് എകര്‍ഷി.
അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ എഡിറ്റ്, സംഗീതം, സൗണ്ട്, ഡിസൈന്‍, ഛായാഗ്രഹണം...എല്ലാം ഒന്നിനൊന്ന് മികച്ചത്. ഇത്രയും പൂര്‍ണ്ണമായ, ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല...കാണാതെ പോകരുത്, ആനന്ദ് ഏകര്‍ഷി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്.