'വെട്രിവേൽ ഷണ്മുഖ സുന്ദരം' – അയാളായിരുന്നു മമ്മൂട്ടി ചിത്രം ടര്‍ബോയിലെ താരം, പ്രേക്ഷകര്‍ ഇതുവരെ കാണാത്ത പൊളപ്പനൊരു വില്ലന്‍. ചിത്രത്തില്‍ പല സീക്വന്‍സുകളിലും നായകനായ മമ്മൂട്ടിയെക്കാള്‍ സ്കോര്‍ ചെയ്തത് വെട്രിവേൽ സുന്ദരം തന്നെയായിരുന്നു. വെട്രിവേലിന്‍റെ മാസ്സ് ഇൻട്രോയ്ക്കും തിയേറ്ററില്‍ വലിയ കൈയടിയാണ് ലഭിച്ചത്. രാജ് ബി ഷെട്ടിയാണ് വെട്രിവേലെന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി മാറ്റിയത്.
ഇപ്പോഴിതാ വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്‍റെ ടര്‍ബോയിലെ ഒരു സീന്‍ റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് srpsairu എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. ഈ വിഡിയോ മേക്കിങ് കണ്ട് സാക്ഷാല്‍ രാജ് ബി ഷെട്ടി തന്നെ ഈ വിഡിയോയ്ക്ക് താഴെ കമന്‍റുമായെത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അപ്പോ അത് ചില്ലറ മേക്കിങ് അല്ലെന്ന് വ്യക്തമായില്ലേ..
വിഡിയോയില്‍ വെട്രിവേൽ ആയി എത്തുന്നത് മലപ്പുറം തിരൂര്‍ക്കാരനായ srpsairu (എസ്ആര്‍പി സൈറു) ആണ്. അന്യായ മേക്കോവറായിരുന്നു സൈറുവിന്‍റേത്. ഒപ്പം അഭിനയിച്ച മുബഷിര്‍, ആസാദ്, അന്‍സില്‍, അജ്മല്‍, മുജീബ് എന്നിവരും അന്യായ പെര്‍ഫോമന്‍സ് തന്നെയായിരുന്നു. ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അര്‍ഷലാണ്.