ഫോട്ടോ: ഫെയ്സ്ബുക്ക്

TOPICS COVERED

വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ സലിം കുമാര്‍. ഭാര്യ സുനിത തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് 28 വര്‍ഷം തികയുകയാണെന്ന് സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ് എന്നാണ് സലീം കുമാറിന്റെ വാക്കുകള്‍. 

എന്റെ ജീവിത യാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്. ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ്. അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്, ഭാര്യക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

നിരവധി ആരാധകരാണ് സലിം കുമാറിനും ഭാര്യക്കും ആശംസ നേര്‍ന്ന് എത്തുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ചന്ദുവും ആരോമലും. മഞ്ഞുമ്മല്‍ ബോയ്സ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചന്ദുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Actor Salim Kumar shares the happiness of his wedding anniversary. Salim Kumar wrote on Instagram that it has been 28 years since his wife Sunita came into his life.