നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും ഇത്തവണത്തെ ഓണം സ്പെഷ്യലാണ്. മകള്‍ ദിയയുടെ വിവാഹത്തിന് ശേഷമുളള ആദ്യ ഓണമാണ്. ഓ ബൈ താമര എന്ന തിരുവനന്തപുരത്തെ ഹോട്ടലിലാണ് കൃഷ്ണകുമാറും കുടുംബവും ഓണമാഘോഷിക്കാനെത്തിയത്. മകള്‍ ദിയയുെട ഭര്‍ത്താവ് അശ്വിന്‍റെ വരവാണ് ഇത്തവണത്തെ ഓണം സ്പെഷ്യലാക്കുന്നതെന്ന് കൃഷ്ണകുമാറും കുടുംബവും പറയുന്നു. അശ്വിന്‍റെ അച്ഛനും അമ്മയും ഉള്‍പ്പടെയുളള കുടുംബാംഗങ്ങളും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഒപ്പമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി തങ്ങളുടെ തിരുവോണ സദ്യ ഓ ബൈ താമരയില്‍ നിന്നുമാണെന്നും കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു പറഞ്ഞു. തിരുവോണ ദിവസം വളരെ റിലാക്സ്ഡ് ആയി ഓണം ആഘോഷിക്കാനായാണ് ഇങ്ങോട്ടെത്തുന്നതെന്നും സിന്ധുകൂട്ടിച്ചേര്‍ത്തു. അതേസമയം വര്‍ഷങ്ങളായി തിരുവോണസദ്യയുണ്ണാന്‍ ഹോട്ടലിലെത്തുന്നതിനെ കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ. 'കുടുംബത്തിലെ സ്ത്രീകളാണ് എല്ലാ കാര്യത്തിലും ഇടപഴകുന്നത്. പണ്ടൊക്കെ കൂട്ടുകുടുംബമായിരുന്ന കാലത്ത് അതൊക്കെ ഓക്കെയായിരുന്നു. എന്നാലിന്ന് അണുകുടുംബമായ ശേഷം കുടുംബത്തിലെ സ്ത്രീകള്‍ക്ക് വലിയൊരു തലവേദനയാണ് പാത്രങ്ങള്‍ കഴുകുന്നതും മറ്റും. അവര്‍ക്ക് സമാധാനമായി ഇരിക്കാനും റിലാക്സ് ചെയ്യാനും പറ്റില്ല. ഇങ്ങനെയാകുമ്പോള്‍ ഒരു ദിവസം പുറത്തുനിന്നും കഴിക്കാം, അവര്‍ക്കും സമാധാനം. കൊണ്ടു വരുന്ന നമുക്കും സമാധാനം' എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം ഇത്തവണത്തെ ഓണത്തിന് പുതിയൊരാള്‍ കൂടെയുണ്ടെന്നൊരു പ്രത്യേകതയുണ്ടെന്ന് അഹാനയും ചൂണ്ടിക്കാട്ടി. തങ്ങളെ സംബന്ധിച്ച് ഓണത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. എല്ലാ വര്‍ഷത്തെയും പോലെ ഓണ വസ്ത്രങ്ങളണിഞ്ഞ് സദ്യകഴിക്കാനെത്തുന്നു. കാര്യമായ മാറ്റങ്ങള്‍ അനുഭപ്പെട്ടില്ലെന്നും അഹാന വ്യക്തമാക്കി. അതേസമയം കല്യാണാഘോഷങ്ങളൊക്കെ എവിടെവരെയായി എന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ദിയയുടെ മറുപടി ഇങ്ങനെ. വിവാഹസംബന്ധമായ ആഘോഷങ്ങളെല്ലാം റിസപ്ഷനോടുകൂടി കഴിഞ്ഞു. ഇപ്പോഴത്തെ ആഘോഷം ഓണമാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ദിയയെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. എന്നാല്‍ തന്‍റെ ഏറ്റവും വലിയ കമ്പനി ഇപ്പോള്‍ ഭാര്യാ പിതാവ് കൃഷ്ണകുമാറാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. 'എന്‍റെ ഏറ്റവും വലിയ കമ്പനി കൃഷ്ണകുമാര്‍ അദ്ദേഹമാണ്. എന്‍റെ വൈബിന് ഏറ്റവും യോജിച്ച് പോകുന്നതും അദ്ദേഹവുമായാണെന്നും അശ്വിന്‍ വ്യക്തമാക്കി.
കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തിയ സന്തോഷം കൃഷ്ണകുമാര്‍ കുടുംബത്തിന്‍റെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു. 'എന്‍റെ കുടുംബം വലുതായി. അംഗസംഖ്യ കൂടുന്നത് ആഘോഷത്തിന് ഭംഗി കൂട്ടും. എല്ലാ ഓണത്തിനും എന്തെങ്കിലും പ്രത്യേകത കാണും. ഇത്തവണത്തെ ഓണത്തിന്‍റെ പ്രത്യേകത അശ്വിന്‍റെ വരവാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം അടുത്ത വിവാഹം അഹാനയുടെതാകാമെന്ന് അമ്മ സിന്ധുവും പറഞ്ഞു. തന്‍റെ വ്ലോഗിലൂടെ പ്രേക്ഷകരുമായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന വ്ലോഗര്‍ കൂടിയാണ് അഹാന. അങ്ങനെ ചെയ്യുമ്പോള്‍ അഹാനയെ കാണാനുളള പ്രേക്ഷകരുടെ ആകാംക്ഷ നഷ്ടമാകില്ലേ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി ഇങ്ങനെ. 'അക്കാര്യത്തില്‍ ആശങ്കയില്ല. എന്‍റെ വിഡിയോസിലൂടെയും മറ്റും എന്നെ കൂടുതല്‍ അടുത്തറിയുകയാണ് പ്രേക്ഷകര്‍. എന്നെ അത്രമാത്രം അടുത്തറിയാവുന്നത് കൊണ്ടുതന്നെ എന്‍റെ പുതിയ സിനിമയോ വിഡിയോസോ ഇറങ്ങുമ്പോള്‍ അത് കാണണനുളള ആഗ്രഹവും അവര്‍ക്കുണ്ടാകും എന്നാണ് വിശ്വസിക്കുന്നതെന്ന് അഹാന പറഞ്ഞു. മനസില്‍ തോന്നുന്ന കാര്യങ്ങളാണ് താന്‍ വ്ലോഗിലൂടെ പറയാറുളളതെന്നും അഹാന കൂട്ടിച്ചേര്‍ത്തു.