രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ തന്നെ ചര്‍ച്ചകളിലേക്ക് ഉയര്‍ന്നിരുന്നു. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരാധ്യയുടെ ഗ്ലാമറിന്‍റെ പേരില്‍ ചര്‍ച്ചയായ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വന്നതോടെ ഗ്ലാമര്‍ മാത്രമല്ല, ത്രില്ലര്‍ മൂഡും കൂടിയുണ്ടെന്ന സൂചനയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വർമ്മയാണ് നിര്‍മിക്കുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 

ENGLISH SUMMARY:

The teaser of Ram Gopal Varma's 'Saari' is out