Image Credit: Instagram

TOPICS COVERED

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയക്കൊപ്പമുളള ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. ആദ്യമായി ലേഡി സൂപ്പര്‍താരത്തെ കണ്ടതിന്‍റെ സന്തോഷവും അമ്പരപ്പും കുറിപ്പിലൂടെ പേളി പങ്കുവച്ചു. ദുബായില്‍ നടന്ന പ്രമുഖ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. അതിനിടെയാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട സിനിമാ താരത്തെ പേളി നേരില്‍ കണ്ടത്.

പേളിയുടെ കുറിപ്പ് ഇങ്ങനെ:

'ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. കഴിഞ്ഞ ദിവസമാണ് അവരെ ആദ്യമായി നേരിൽ കണ്ടത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, ആനന്ദക്കണ്ണീർ." എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചത്.

അതേസമയം മികച്ച നടിക്കുളള പുരസ്കാരം സ്വീകരിക്കാനാണ് ചടങ്ങില്‍ നയന്‍താര എത്തിയത്. അന്നപൂര്‍ണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടനുളള പുരസ്കാരം പൊന്നിയിന്‍ സെല്‍വനിലെ അഭിനയത്തിന് ചിയാന്‍ വിക്രവും സ്വന്തമാക്കി. തനി ഒരുവൻ 2, ടെസ്റ്റ്, മണ്ണാങ്കട്ടി, മൂക്കുത്തി അമ്മന്‍ 2 എന്നിവയാണ് നയന്‍താരയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

ENGLISH SUMMARY:

Pearly Maaney shared photo with Nayanthara