പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചതല്ല. അനുവദിപ്പിച്ചതാണ്.അതിന് പിന്നില്‍ കുറേപേരുണ്ടെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. കുറേ പ്രയത്നിച്ച് ജാമ്യം വാങ്ങിനല്‍കിയതാണ്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങണമെങ്കില്‍ ഒരുപാട് പണം ചിലവാകും. ഒരു സാധാരണക്കാരന് പറ്റുന്ന കാര്യമാണോ അത്. സുനിയുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. കഞ്ഞി കുടിക്കാന്‍ വകയില്ല.എന്‍റെ മകന്‍ അകത്ത് കിടക്കുന്നു. സുനിയെ കൊണ്ട് ഇതൊക്കെ ചെ്യിപ്പിച്ചവര്‍ പുറത്ത് സുഖമായി ജീവിക്കുന്നു എന്ന്'. സംവിധായകന്‍ ആലപ്പി അഷ്റഫ് പറയുന്നു.
അതുകൊണ്ട് തന്നെ പിന്നില്‍ ഒരു വലിയ ശക്തി പ്രവര്‍ത്തിക്കാതെ ഇത്തരത്തില്‍ ജാമ്യം ലഭിച്ച് പുറത്തുവരാനാവില്ലെന്നും ദേഹം മനോമന്യൂസ് കൗണ്ടര്‍പോയന്‍റില്‍ പറഞ്ഞു. പള്‍സര്‍ സുനി പുറത്തുവരുമ്പോള്‍ അതിജീവിത ഭയപ്പെടേണ്ട അസ്ഥയാണ്. സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്.
ഒരാഴ്ചയ്ക്ക് ശേഷം പള്‍സര്‍ സുനിപുറത്തുവരുമ്പോള്‍ ഇനി കേസിന്‍റെ ഗതി എന്താകുമെന്ന ആകാംഷയിലാണ് എല്ലാവരും. ആലപ്പി അഷ്റഫ് പറയുന്നു.