തന്നെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ചു. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കേസില്‍ ഇന്ന് അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. 2018 മാർച്ച് 8ന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്‍റെ നടപടികൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപുൾപ്പെടെ 12 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും, ഒരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തതോടെ ഒൻപത് പേരാണ് അവശേഷിക്കുന്നത്.