പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് ഫ്രാന്‍സിന്‍റെ ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.2025ലെ അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുളള ഓസ്കര്‍ എന്‍ട്രിയായി മാറാന്‍ സാധ്യതയുള്ള ചിത്രം ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മാണ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് നിര്‍മിച്ചത്. നേരത്തെ കാന്‍ അന്തരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ‘ഗ്രാന്‍ പ്രി’ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രത്തെ തേടിയെത്തിയിരുന്നു.
ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലക്‌സാണ്ടർ ഡുമയുടെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഫ്രാൻസിലെ ഓസ്‌കർ കമ്മിറ്റി തിരഞ്ഞെടുത്തത്.
മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.മലയാളികളായ ഇരുവരുടെയും മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളും അതിജീവനവുമാണ് ചിത്രത്തിന്‍റെ പ്രമേയം.
മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ അസീസ് നെടുമങ്ങാട് എന്നിവര്‍ക്ക് പുറമെ ഛായാ കദം, ഹൃദ്യ ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ 80% സംഭാഷണങ്ങളും മലയാളത്തിലാണ് മലയാളത്തിനു പുറമെ ഹിന്ദിയിലും മറാത്തിയിലും സംഭാഷണങ്ങളുണ്ട്. മുബൈയിലും രത്നഗിരിയിലുമായിരുന്നു.ചിത്രീകരണം.തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നു നിര്‍മിച്ച ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും പായല്‍ കപാഡിയയാണ്.