TOPICS COVERED

കുഞ്ഞനുജത്തി മാമ്മാട്ടിക്കൊപ്പമുള്ള മീനാക്ഷിയുടെ ഓണച്ചിത്രമാണ് ഇപ്പോള്‍ സൈബറിട്ട് വൈറല്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.

സ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.