diya-aswin

Image Credit : Instagram

മകള്‍ക്കും മരുമകനുമൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി കൃഷ്ണകുമാറും ഭാര്യ സിന്ധുവും. സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്ന രജനികാന്ത് ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനത്തിനാണ് നാലു പേരും ചുവടുവെച്ചത്. ദിയയുടെയും അശ്വിന്‍റെയും ഡാന്‍സ് വിഡിയോ പ്രേക്ഷകര്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഫാമിലി റീല്‍ ഇതാദ്യമായാണ് ദിയ പങ്കുവയ്ക്കുന്നത്. അശ്വിന്‍റെയും ദിയയുടെയും  നൃത്തച്ചുവടുകള്‍ക്കൊപ്പം കൃഷ്ണകുമാറിന്‍റെ  ഊര്‍ജവും  സിന്ധുവിന്‍റെ തലൈവര്‍ വൈബും കൂടിയായപ്പോള്‍ സംഗതി കലക്കി എന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ പ്രതികരണം.

ക‍ൃഷ്ണകുമാറിന്‍റെ മകള്‍  ദിയയുടെ വിവാഹവിശേഷങ്ങള്‍  ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ തരംഗമാണ് . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദിയ സുഹൃത്ത് കൂടിയായ അശ്വിന്‍ ഗണേഷിനെ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവും വിവാഹവിശേഷങ്ങളും ദിയ തന്‍റെ ഫോളോവേഴ്സുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധാകര്‍. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ബാലിയിലേക്ക് കുടുംബസമേതം ഉല്ലാസയാത്രയ്ക്ക് പോയിരിക്കുകയാണ് അശ്വിനും ദിയയും കുടുംബവും.

ബാലിയിലെ വിശേഷങ്ങളും ദിയ തന്‍റെ ഫോളോവേഴ്സുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ദിയയ്ക്കും അശ്വിനുമൊപ്പം  ബാലി യാത്രയില്‍ കൃഷ്ണകുമാറും സിന്ധുവും മാത്രമല്ല അഹാനയും മറ്റു സഹോദരിമാരും പങ്കുചേര്‍ന്നിട്ടുണ്ട്. ബാലിയില്‍ നിന്നാണ് മനസിലായോ ഗാനത്തിന് നാലു പേരും ചുവടുവയ്ക്കുന്ന വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായ റീലിന് ഒട്ടേറെ പ്രതികരണങ്ങളാണ് എത്തുന്നത്. കൃഷ്ണകുമാര്‍ കലക്കിയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഭാര്യ സിന്ധുവാണ് സ്കോര്‍ ചെയ്തതെന്നാണ് മറ്റൊരു പക്ഷം.

അതേസമയം രജനികാന്ത് മഞ്ജു വാര്യര്‍ ചിത്രം വേട്ടയനിലെ ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലാണ്.  മഞ്ജുവിന്‍റെ കിടിലന്‍ ഡാന്‍സിനൊപ്പം തലൈവരുടെ സ്റ്റൈലിഷ് ആറ്റിറ്റ്യൂഡ് കൂടിയായപ്പോള്‍ മനസിലായോ ഗാനത്തെ നെഞ്ചേറ്റുകയാണ് ആരാധകര്‍. സോഷ്യല്‍ വാളുകള്‍ നിറയുന്ന ഗാനത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.