ഡാന്‍സും പാട്ടുമൊക്കെയാണ് നല്ലൊരു മൂഡ് സെറ്റ് ചെയ്താവും താന്‍ ഷൂട്ട് നടത്താറുള്ളതെന്ന് സംവിധായകന് വിനീത് ശ്രീനിവാസന് പറഞ്ഞിട്ടുണ്ട്. മുമ്പ് ഹൃദയത്തിലെ അത്തരം ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി പുറത്ത് വന്നിരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ നിന്നുമുള്ള പ്രണവ് മോഹന്‍ലാലിന്റെ ഡാന്‍സ് വിഡിയോ ആണ്. അണിയറ പ്രവര്‍ത്തകര്‍ക്ക് നടുക്ക് നിന്നാണ് സ്വയം മറന്ന് താരം ആടുന്നത്. ഇത് കണ്ട് ചിരിക്കുന്ന വിനീതിനേയും നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തേയും കാണാം. ചിത്രത്തിന്റെ ഒരു അണിയറ പ്രവര്ത്തകന് തന്നെയാണ് വിഡിയോ സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമക്ക് ശേഷം പ്രണവിന്റേതായി മറ്റ് സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം പ്രണവ് തെലുങ്കിലേക്ക് അഭിനയിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്തത്.