Mohanlal-and-kaviyoorponnamma

TOPICS COVERED

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വികാര നിര്‍ഭരക്കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി തനിക്കൊരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും, ജീവിക്കുക തന്നെയായിരുന്നുവെന്നും മോഹന്‍ലാല്‍.എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങളെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു.മകൻ അല്ലായിരുന്നിട്ടും  മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി തനിക്കെന്നും മോഹന്‍ലാല്‍ പറയുന്നു, കവിയൂര്‍ പൊന്നമ്മയുടെയും മോഹന്‍ലാലിന്‍രെയും അമ്മ മകന്‍ കോമ്പിനേഷന്‍ എക്കാലത്തും പ്രേഷകരുടെ പ്രിയപ്പെട്ട കോമ്പിനേഷനായിരുന്നു.

മോഹന്‍ലാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

‘അമ്മയുടെ വിയോഗത്തിന്‍റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും  നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും  മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..’

ENGLISH SUMMARY:

I didn't have to pretend to be the son; was living'; Mohanlal with a touching note on Kaviyoor ponnamma's death