Image Credit; instagram

വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ നായികയായെത്തിയ തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്ന കനകയെ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. അവർ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗോഡ്ഫാദര്‍ എന്ന സിനിമ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ മലയാള ചിത്രമാണ്.

ആരാധകരെ അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ചിത്രങ്ങൾ തമിഴ് മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്ലീവ്‌ലെസ് ഡ്രസിൽ, മാളില്‍ നിന്നുമെടുത്ത കനകയുടെ ചിത്രങ്ങളെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ഈ ചിത്രങ്ങളില്‍ ഉള്ളത് കനക തന്നെയാണോ എന്നാണ് ഭൂരിഭാ​ഗം കമന്റുകളും. അത്രത്തോളം മേക്കോവറിലാണ് താരം ഈ ഫോട്ടോയിലുള്ളത്.

മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും, അവർ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി കനക 2021ൽ ഒരു സെൽഫി വിഡിയോയിലൂടെ സോഷ്യൽ മീഡിയയിലെത്തിയിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് സിനിമകളിലും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞത്. 2000ൽ പുറത്തിറങ്ങിയ ഈമഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് കനക അവസാനം പ്രത്യക്ഷപ്പെട്ടത്.

കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമുള്ള വാർത്തകളും കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വലിയ വിവാദമായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാനാണ് അച്ഛന്റെ ശ്രമമെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ നോക്കിയെന്നുമൊക്കെ കനക അന്ന് ആരോപിച്ചിരുന്നു.

Also Read: അമ്മയുടെ ആത്മാവിനോട് ‘മിണ്ടി’; കനകയ്ക്ക് സംഭവിച്ചത്

പിന്നീട് കനകയ്ക്കെന്ത് സംഭവിച്ചുവെന്നുള്ള അന്വേഷണങ്ങൾക്ക് വിരാമമായാണ് നടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളാണ് കനക. 

ENGLISH SUMMARY:

Kanaka new viral pics in tamil media