മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പ്രായം വെറും നമ്പറാണെന്ന് ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളായിരിക്കും താരം പങ്കുവെക്കുന്നതെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. വീണ്ടും അത്തരമൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍. ‌‌

പാന്‍റും പ്രിന്‍റഡ് ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ച് കൂളിങ് ഗ്ലാസ് ഇട്ടുനില്‍ക്കുന്ന ഇക്കയുടെ ചിത്രം ഇന്‍സ്റ്റ കത്തിച്ചുവെന്നാണ് ആരാധകര്‍ എന്നു പറയുന്നത്. ദുല്‍ഖറിനെക്കാള്‍ ചെറുപ്പമാണെന്നും കമന്‍റുകളുണ്ട്. ഫോട്ടോഗ്രാഫറും സ്റ്റൈലിസ്റ്റുമായ ഷാനി ഷാക്കിയെ ടാഗ് ചെയ്താണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  

പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന് 130 കെ ലൈക്കും 5726 കമന്‍റും ലഭിച്ചു. ചിത്രം ഒരു മില്ല്യണ്‍ ലൈക്ക് നേടുമെന്നാണ് ആരാധകരുടെ പ്രവചനം. ചിത്രത്തിലെ മമ്മൂട്ടിയുടെ പോസിനെക്കുറിച്ചും കമന്‍റില്‍ പരാമര്‍ശമുണ്ട്.

ENGLISH SUMMARY:

Mammukka's picture taken by fans