ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്‍റെ മകള്‍ ഹന്‍സികയ്ക്ക് സമൂഹമാധ്യമത്തിലൂടെ 'ആങ്ങള'യുടെ ഉപദേശം. 'ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ഫൊട്ടോയ്ക്ക് ചുവടെ പ്രത്യക്ഷപ്പെട്ട കമന്‍റ്. 

ക്രിപ്റ്റണ്‍ ബോയ് എന്ന ഐഡിയില്‍ നിന്നുമാണ് കമന്‍റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1436 പേരാണ് കമന്‍റിനോട് പ്രതികരിച്ചത്. ഓണ്‍ലൈന്‍ ആങ്ങളയെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ എന്താണിതില്‍ ഇത്ര ചിരിക്കാനെന്നായിരുന്നു മറുചോദ്യം. പറുദീസയെന്ന കാപ്ഷനോടെയാണ് ഹന്‍സു ചിത്രം പങ്കിട്ടത്. 

അടുത്തയിടെ വിവാഹിതരായ ദിയയ്ക്കും അശ്വിനുമൊപ്പം കുടുംബം ഒന്നടങ്കം ബാലിയില്‍ വിനോദയാത്ര നടത്തുകയാണ്. ബാലിയില്‍ നിന്നുള്ള കുടുബത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലിയിലെ വിശേഷങ്ങളും ദിയ തന്‍റെ ഫോളോവേഴ്സുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ബാലിയില്‍ നിന്ന് തലൈവരുടെ 'മനസിലായോ' ഗാനത്തിന് ദിയയ്ക്കും അശ്വിനും ഒപ്പം കൃഷ്ണകുമാറും സിന്ധുവും ചുവടുവയ്ക്കുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായ റീലിന് ഒട്ടേറെ പ്രതികരണങ്ങളാണ് എത്തുന്നത്. കൃഷ്ണകുമാര്‍ കലക്കിയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഭാര്യ സിന്ധുവാണ് സ്കോര്‍ ചെയ്തതെന്നാണ് മറ്റൊരു പക്ഷം.

ENGLISH SUMMARY:

Hansu, don’t spoil your life on social media, a fan commented to Krishankumar's daughter on Instagram