ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്‍റെ മകള്‍ ഹന്‍സികയ്ക്ക് സമൂഹമാധ്യമത്തിലൂടെ 'ആങ്ങള'യുടെ ഉപദേശം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. 'ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിന്‍റെ ചുവടെ പ്രത്യക്ഷപ്പെട്ട കമന്‍റ്. 

Also read : 'ഹന്‍സൂ, ഭാവി തുലയ്ക്കരുത്; സഹോദരന്‍റെ വാക്കായി കണ്ടാല്‍ മതി'; വൈറലായി ഉപദേശം

ഇപ്പോഴിതാ അതേ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപദേശിക്കാൻ വന്ന ‘സഹോദരന്’ മറുപടിയുമായി എത്തുകയാണ് ഹൻസു. ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങൾ കൂടി എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഹൻസിക പങ്കുവച്ചത്. സൈബർ സഹോദരനുള്ള ഹൻസുവിന്റെ മറുപടിയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ക്രിപ്റ്റണ്‍ ബോയ് എന്ന ഐഡിയില്‍ നിന്നുമാണ് ഉപദേശ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഓണ്‍ലൈന്‍ ആങ്ങളയെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ എന്താണിതില്‍ ഇത്ര ചിരിക്കാനെന്നായിരുന്നു മറുചോദ്യം. 

അടുത്തയിടെ വിവാഹിതരായ ദിയയ്ക്കും അശ്വിനുമൊപ്പം കൃഷ്ണകുമാറും കുടുംബം ഒന്നടങ്കം ബാലിയില്‍ വിനോദയാത്ര നടത്തുകയാണ് . ബാലിയില്‍ നിന്നുള്ള കുടുബത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ENGLISH SUMMARY:

Actor Krishna Kumar's Daughter Hansika on Bali Vacation Pics viral