mani-aishwarya

ഗുരുസ്ഥാനമാണ് ഐശ്വര്യ റായിയുടെ മനസില്‍ സംവിധായകന്‍ മണിരത്നത്തിന്. മണിരത്നം ചിത്രമായ ‘ഇരുവര്‍’ലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാപ്രവേശം.ഇപ്പോഴിതാ തന്റ ഗുരുവിനൊപ്പമുള്ള ഐശ്വര്യയുടെ മനോഹരമായ ഒരു വിഡിയോ ആണ് സോഷ്യല്‍മീഡിയകളിലൂടെ വൈറലാകുന്നത്. അബുദബിയില്‍വച്ചു നടന്ന ഐഐഎഫ്എ അവാര്‍ഡ് ദാനച്ചടങ്ങില്‍വച്ച് തന്റെ ഗുരുവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം ആശ്ലേഷം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

മികച്ച സംവിധായകനുള്ള അവാര്ഡ്  നേടിയ മണിരത്നത്തിനു അവാര്‍ഡ് സമ്മാനിച്ചത് ഐശ്വര്യ ആയിരുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത് ഐശ്വര്യയാണ്. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഇരുവരും അവാര്‍ഡിനര്‍ഹരായത്. ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമകളിലെയും താരസംഗമം കൂടിയായിരുന്നു ഐഐഎഫ്എ. ചടങ്ങില്‍ മണിരത്നത്തെക്കുറിച്ച് ഐശ്വര്യ വാചാലയായി. 

തന്റെ ഗുരുവാണെന്നും, പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മികച്ച നടനുള്ള അവാര്‍ഡ് ചിയാന്‍ വിക്രം നേടി. ോ

മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് ഐഐഎഫ്എ അവാര്‍ഡുദാന ചടങ്ങിനായി അബുദബിയിലത്തിയത്. ഇരുവരും അബുദബിയിലേക്ക് പോകുന്ന ദൃശ്യങ്ങളും നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 

a beautiful video of Aishwarya with her guru is going viral on social media:

Director Mani Ratnam is Gurusthan in Aishwarya Rai's mind. Aishwarya's film debut was through the Mani Ratnam film 'Iruvar'. Now a beautiful video of Aishwarya with her guru is going viral on social media.