ദമ്പതികളായിരുന്ന ഗായിക അമൃതയുടെയും നടന്‍ ബാലയുടെയും മകളുടെ വിഡിയോയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമൃതയുടെ ഡ്രൈവര്‍ ഇര്‍ഷാദ്. ഇരുവരുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് ബാല അമൃതയെ  ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. ഒരിക്കല്‍ ഇത് തുറന്നുപറഞ്ഞപ്പോള്‍ ബാല ഭീഷണിപ്പെടുത്തിയെന്നും ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ഉപദ്രവിച്ചിരുന്നെന്നും ഇര്‍ഷാദ്.

ഇര്‍ഷാദിന്‍റെ വാക്കുകള്‍

ഞാന്‍ ഇര്‍ഷാദ്. ബായലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്നു. 2010 ല്‍ അവരുടെ വിവാഹം കഴിഞ്ഞ് കുറച്ചായപ്പോഴാണ് ഞാന്‍ അവര്‍ക്കൊപ്പം കൂടിയത്. അവര്‍ പിരിയുന്നതുവരെ ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്, ബാല ചേച്ചിയെ ഉപദ്രവിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ കണ്ടതിന് ശേഷമാണ് ഞാന്‍ ചേച്ചിയുടെ കൂടെ പോയത്. പോകാന്‍ കാരണങ്ങളുമുണ്ട്. ചേച്ചിയെ അത്രമാത്രം ഉപദ്രവിച്ചിട്ടുണ്ട്. അന്ന് എനിക്ക് 18 വയസാണ്. എന്നെ വരെ ബാല തല്ലിയിട്ടുണ്ട്. തല്ലുകൊണ്ട് എന്‍റെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്നു. അന്ന് ഞാന്‍ ചെറുതാണ്. പ്രതികരിക്കാന്‍ പോലും കഴിയില്ലായിരുന്നു. അതുമാത്രമല്ല എനിക്ക് അദ്ദേഹത്തിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അതുമല്ല ചേച്ചി എന്നെ ഒരു ആങ്ങളെയെപോലെയും അമ്മയൊക്കെ എന്നെ ഒരു മകനെ പോലെയുമാണ് കണ്ടത്. അതുകൊണ്ടു തന്നെ എനിക്ക് അവര്‍ക്കൊാപ്പം നില്‍ക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. 

Image credit: Facebook.com/ ActorBalaOfficial

ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ ഇടാനുള്ള കാരണം ഞാന്‍ ചേച്ചിയുടെയും പാപ്പുവിന്‍റെയും വിഡിയോ കണ്ടിരുന്നു. പാപ്പുവിന്‍റെ വിഡിയോയ്ക്ക് വന്ന കമന്‍റ് ഞാന്‍ വായിച്ചു. പാപ്പൂനെക്കൊണ്ട് ഇത് പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നൊക്കെ. ഒരിക്കലും ചേച്ചിയോ അമ്മയോ അഭിയോ ആരും പറഞ്ഞ് ചെയ്യിപ്പിക്കില്ല. കാരണം പാപ്പുവിനെ മീഡിയയുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്കൊട്ടും താല്‍പ്പര്യമില്ല. പറഞ്ഞ് ചെയ്യിപ്പിക്കണമെങ്കില്‍ അത് പണ്ടേ ആകാമായിരുന്നു. 14 വര്‍ഷമായിട്ട് എന്നോട് ഇതുവരെയും അമ്മയും ചേച്ചിയും അഭിയും മരിച്ചുപോയ അച്ഛനും എന്നോട് പറഞ്ഞിട്ടില്ല കണ്ട സത്യങ്ങളൊക്കെയും വിഡിയോയി ഇടാന്‍. 

ഇപ്പോ ഈ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും നി ഇത്രയും കാലം എവിടെയായിരുന്നെന്ന്. ഞാന്‍ മിണ്ടാതെ ഇരുന്നതാ. പാപ്പുവിന്‍റെയും ചേച്ചിയുടെയും വിഡിയോ കണ്ടപ്പോള്‍ എനിക്ക് അത്രയും വിഷമം ആയതുകൊണ്ടാ ഈ വിഡിയോ ഇടുന്നത്. ഞാന്‍ ഇങ്ങനെ ചെയ്യുന്നതുപോലും അവര്‍ക്ക് അറിയില്ല. അവര് ആ വിഡിയോയില്‍ പറഞ്ഞതൊക്കെ സത്യമാണ്. അതൊന്നും നുണയല്ല. 

മൂന്ന് പെണ്ണുങ്ങളും ഒരു കൊച്ചുമുള്ള കുടുംബമാണ് അവര്‍ അവരുടെ പാട്ടിന് പൊക്കോട്ടേ. അവര്‍ അവരുടെ ജീവിതം ജീവിച്ച് പൊക്കോട്ടെ. പിന്നെ ബാലയുടെ കൂടെ നടക്കുന്ന കുറച്ച് മീഡിയക്കാര്‍ ഇവരെ വലിച്ചുകീറിയിട്ടുണ്ട്. ഇനിയും വലിച്ചുകീറാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഈ  വിഡിയോ കൊണ്ട് ഞാന്‍ നിര്‍ത്തില്ല. എനിക്ക് പല കാര്യങ്ങളും തുറന്നുപറയേണ്ടി വരും. ഞാന്‍ അത് പറയുകയും ചെയ്യും. അവര് ജീവിച്ചോട്ടെ. പരമാവധി അവര് സഹിച്ചു. ചേച്ചി ഇതുവരെയും പ്രതികരിച്ചിട്ടില്ലായിരുന്നു. എല്ലാവരും ചേച്ചിയോട് പ്രതികരിക്കാന്‍ പറയുമ്പോഴും ചേച്ചി വേണ്ടെന്ന് വെച്ചത് പാപ്പുവിനെ വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ്. ഈ വിഡിയോ കാണുന്നവരോട് ഒരു അപേക്ഷയാണ് ചേച്ചി പറഞ്ഞതൊക്കെ സത്യമാണ്, കൊച്ചു മനസില്‍ കള്ളമില്ല പാപ്പു പറഞ്ഞതൊക്കെയും സത്യമാണ്. ഇത്രയേ ഞാന്‍ പറയുന്നുള്ളു.

ഇനിയും അവരെ ദ്രോഹിക്കുകയാണെങ്കില്‍ എനിക്ക് പലതും പറയേണ്ടി വരും. ഇത്  ഭീഷണിയല്ല. പണ്ട് ബാലക്കെതിരെ ഒരു വിഡിയോ ഇട്ടപ്പോള്‍ എന്നെ പേടിപ്പിച്ച് ആ വിഡിയോ ഡിലിറ്റ് ചെയ്യിപ്പിച്ചിരുന്നു.  ഇനി അങ്ങനെയാകില്ല അവരെ ദ്രോഹിച്ചാല്‍ ഞാന്‍ പലതും വെളിപ്പെടുത്തും.

ENGLISH SUMMARY:

Amritha's driver reveals about Bala