ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. കാലിന് വെടിയേറ്റ ഗോവിന്ദ അപകടനില തരണംചെയ്തു. മുംബെയിലെ വീട്ടില്‍വച്ചാണ് സംഭവം. ഗോവിന്ദയുടെ മുംബൈയിലെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സംഭവം.
കൊല്‍ക്കത്തയിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു താരം. ഇതിനിടെ സ്വന്തം റിവോള്‍വര്‍ കെയ്സിലേക്ക് എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തോക്ക് താഴെ വീണ് കാലിന് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിലെ വെടിയുണ്ട നീക്കംചെയ്തു. അപകടനില തരണം ചെയ്തെന്നും പ്രാര്‍ഥിച്ച ആരാധകര്‍ക്ക് നന്ദിയെന്നും ശബ്ദസന്ദേശത്തില്‍ നടന് പറഞ്ഞു.
ലൈസന്‍സുള്ള തോക്കാണിതെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. നടന്റെ മൊഴിയെടുത്ത പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗോവിന്ദ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.