ഇതിഹാസ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ശക്തിമാന്‍’ അവതരിപ്പിക്കാനുള്ള കഴിവ് നടന്‍ രണ്‍വീര്‍ സിങ്ങിനില്ലെന്ന് മുകേഷ് ഖന്ന. രണ്‍വീറിന്റെ എനര്‍ജിയും നടനെന്ന നിലയിലെ നേട്ടങ്ങളും അഭിനന്ദിക്കേണ്ടതാണെങ്കിലും താന്‍ അവതരിപ്പിച്ച ശക്തിമാനെ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മുകേഷ് ഖന്ന തുറന്നടിച്ചത്. ടിവി സീരീസിന്റെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ രണവീര്‍ സിങ് ശക്തിമാനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയ്ക്കാണ് മുകേഷ് ഖന്നയുടെ പ്രതികരണം. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഹീറോയുടെ സാഹസിക കഥകള്‍ സിനിമാ രൂപത്തിലെത്തുമ്പോള്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷക്കിടെയില്‍ കൂടിയാണ് മുകേഷിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ബോളിവുഡ് തികാനയുമായുള്ള അഭിമുഖത്തിനിടെയിലായിരുന്നു മുകേഷ് പുതിയ ശക്തിമാനെക്കുറിച്ച് തുറന്നടിച്ചത്. ‘ഞാനൊരു നടനെയും വിമര്‍ശിക്കാന്‍ ആളല്ല, വിമര്‍ശനം കേട്ടാല്‍ ആളുകള്‍ അസ്വസ്ഥരാകും. രണ്‍വീര്‍ ശക്തിമാനായി അഭിനയിക്കും, തിരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തിലൊക്കെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവക്കുന്നുണ്ട്, അല്‍പം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു, രണ്‍വീര്‍ നല്ല നടനാണ്, നല്ല എനര്‍ജിയുളള വ്യക്തിയാണ്, പക്ഷേ ശക്തിമാന്‍ എന്ന കഥാപാത്രത്തിലേക്ക് രണ്‍വീര്‍ ഒരു നല്ല ചോയ്‌സ് അല്ല’ എന്നാണ് മുകേഷ് ഖന്ന പറയുന്നത്.
ആ പാവം ( രണ്‍വീര്‍ സിങ്) മൂന്നു മണിക്കൂര്‍ എന്റെ മുന്‍പില്‍ ഇരുന്നു. പക്ഷേ ശക്തിമാന്‍റെ മുഖത്ത് എന്താണോ വരേണ്ടത് ആ ഭാവം അയാളുടെ മുഖത്ത് വരുന്നില്ല, ഒരു നടനെന്ന നിലയില് കഴിവുളളയാളാണ് രണവീര്‍. ശക്തിമാന്‍ ആയി രണ്‍വീറിനെ ഞാന്‍ അംഗീകരിക്കില്ല, അദ്ദേഹത്തിനു എന്റെ അഭിപ്രായം വിഷമം ഉണ്ടാക്കിയേക്കാം, എങ്കിലും ഈ മേഖലയില്‍ ഒരു നിര്‍മാതാവാണ് കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കേണ്ടതെന്നും മുകേഷ് ഖന്ന വ്യക്തമാക്കുന്നു .
രോഹിത് ഷെട്ടി ചിത്രമായ സര്‍ക്കസ് ആണ് രണ്‍വീറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുക്കോണ്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കൊപ്പമുള്ള സിങ്കം എഗെയ്‌ന്‍ എന്ന ചിത്രവും അണിയറയിലുണ്ട്.