TOPICS COVERED

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്​മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്​റ്റര്‍ പുറത്ത്. ആലപ്പുഴ ജിംഖാന എന്നാണ് ചിത്രത്തിന്‍റെ പേര്. കട്ട സിക്​സ് പാക്കും മസിലുമായി വേറിട്ട ഗെറ്റപ്പിലെത്തിയിരിക്കുന്ന നസ്​ലിന്‍റെ അവ്യക്തമായ രൂപമാണ് പോസ്റ്ററില്‍ കാണുന്നത്. സ്​പോര്‍ട്സ് കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബോക്​സറായാണ് താരം അഭിനയിക്കുന്നത്. ഗണതി, ലുക്​മാന്‍, അനഘ രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്ലാൻ ബി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്നു. തിരക്കഥ: ഖാലിദ് റഹ്മാൻ, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിങ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്.

ENGLISH SUMMARY:

The title poster of the film directed by Khalid Rahman is out