കുമ്മാട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ്. ഇപ്പോഴിതാ താന്‍ പറയാത്ത ഒരു കാര്യം വളച്ചൊടിച്ചെന്ന് ആരോപിച്ചിരിക്കുകയാണ് മാധവ് സുരേഷ്. മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത് തന്റെ അച്ഛനാണെന്നു പറഞ്ഞ്  വാക്കുകൾ വളച്ചൊടിച്ച് മാധവ് സുരേഷ് പറയുന്നു. താൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് പറഞ്ഞു. ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ എന്നും സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും മാധവ് പറയുന്നു. 

Read Also : ‘ഞാനും ദീലിപങ്കിളും ഫോട്ടോയിട്ടാല്‍ ഉടന്‍ മീനാക്ഷിയുമായി കല്യാണം’; ഇല്ലാക്കഥ പറയരുത് : മാധവ് സുരേഷ്

പൃഥ്വിരാജ് എന്ന താരത്തോട് തന്നെ പ്രേക്ഷകർ താരതമ്യം ചെയ്യുന്നതിൽ അഭിമാനം ഉണ്ടെന്നും  പൃഥ്വിരാജ് ഒരു നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഗായകനുമൊക്കെ ആണ്. അദ്ദേഹത്തോട് തന്നെ ഉപമിക്കുന്നതിൽ അഭിമാനമുണ്ടങ്കിലും അത് കുറച്ച് കൂടുതൽ അല്ലേ എന്ന് മാധവ് ചോദിക്കുന്നു. ‘കുമ്മാട്ടി കളി’ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞിറങ്ങിയ മാധവ് സുരേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു

മാധവിന്‍റെ വാക്കുകള്‍

‘ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം, അത് വിഡിയോയിൽ റെക്കോർഡഡ് ആയിട്ട് വന്നിട്ടുണ്ട്. അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്, ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ഒക്കെ ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വ്യക്തമായി പറഞ്ഞ കാര്യം ആളുകൾക്കു മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നുംചെയ്യാനില്ല. ആദ്യം ഞാൻ പറഞ്ഞത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുക. അത് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയാൽ മതി, ആളുകളുടെ അഭിപ്രായം അവരുടെ തന്നെ അഭിപ്രായമാണ്, അതിൽ പോസിറ്റീവ് അഭിപ്രായം ഉണ്ടെങ്കിൽ ഞാൻ അതെടുക്കും. നെഗറ്റീവ് പറഞ്ഞാൽ അതിൽ കാര്യമുണ്ടെന്ന് തോന്നിയാൽ എടുക്കും. പൃഥ്വിരാജ് എന്ന താരവുമായി എന്നെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ അത് പൂർണമായി അംഗീകരിക്കുന്നില്ല. എനിക്ക് അഭിമാനം ഉണ്ട് അത്രയും ലെജൻഡറി ആയ ഒരു താരവുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ. അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകനും ഗായകനും നിർമ്മാതാവും ഒക്കെയാണ്. അങ്ങനെ ഒരു വ്യക്തിയുമായിട്ട് എന്നെ താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് അഭിമാനം എനിക്കുണ്ട്. അത് പോലും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.ഞാൻ കുറച്ച് ഓവർ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിച്ചു മുന്നോട്ടു പോകുന്നത്’

ENGLISH SUMMARY:

Madhav Suresh recently clarified his statements regarding the Malayalam film industry