siddique-02
  • പീഡനക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്
  • അന്വേഷണസംഘത്തിന് സിദ്ദിഖ് മെയില്‍ അയച്ചു
  • ചോദ്യംചെയ്യലിന് വിളിപ്പിക്കുമെന്ന് അന്വേഷണസംഘം

ബലാല്‍സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് സിദിഖ് അന്വേഷണസംഘത്തിന് ഇ മെയില്‍ അയച്ചു. ചോദ്യംചെയ്യലിന് ഹാജരായി മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിദ്ദിഖിന്റെ നീക്കം. എന്നാല്‍ ഇതുവരെ അന്വേഷണസംഘം മറുപടി നല്‍കിയില്ല. അടുത്ത ആഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. 

 

പൊലീസ് പിടികൂടാന്‍ നടന്നപ്പോള്‍ ഒളിച്ചിരുന്ന സിദ്ദിഖിന് ഇനി എത്രയും വേഗം പൊലീസിന്റെ മുന്നിലെത്തണം. ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കില്ലെന്ന് ഉറപ്പായി. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അന്വേഷണവുമായി സഹകരിച്ചെന്ന് വാദിച്ച് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ഉറപ്പിക്കുകയും ചെയ്യാം. ആ തന്ത്രം മനസില്‍ കണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാണിച്ച് അന്വേഷണസംഘത്തിന് ഇമെയില്‍ അയച്ചത്. രണ്ടാം തീയതി ലഭിച്ച മെയിലിന് പൊലീസ് മറുപടിയൊന്നും കൊടുത്തില്ല. അതോടെ ഇന്നും മെയില്‍ അയച്ചു. അതിനും ഇതുവരെ മറുപടിയില്ല. 

ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയാലും കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. എന്നാല്‍ രണ്ടോ മൂന്നോ ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ട് മാത്രമേ കേസിന്  പ്രയോജനമുള്ളെന്നാണ് അന്വേഷണസംഘം പറയുന്നത്. അതിനാലാണ് സിദിഖ് ആഗ്രഹിക്കുന്നത് പോലെ ചോദ്യം ചെയ്യാന്‍ പൊലീസ് താല്‍പര്യം കാണിക്കാത്തത്. പക്ഷെ  ചോദ്യം ചെയ്യലിന് തയാറാണെന്ന് സിദിഖ് അറിയിച്ചതോടെ ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തില്‍ സിദിഖിന് അനുകൂലമാകും. ചുരുക്കത്തില്‍ പന്ത് സിദിഖിന്റെ കളത്തിലാണ്.

Actor Siddique sent an e-mail to the investigation team saying that he was ready to appear for questioning in the rape case

ENGLISH SUMMARY:

Actor Siddique sent an e-mail to the investigation team saying that he was ready to appear for questioning in the rape case