TOPICS COVERED

സുജോയ് ഘോഷിന്‍റെ സംവിധാനത്തില്‍ വിദ്യ ബാലന്‍ നായികയായി 2012ല്‍ പുറത്തുവന്ന ചിത്രമാണ് കഹാനി. ബോക്​സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രം നിരൂപക പ്രശംസയും മൂന്ന് ദേശീയ അവാര്‍ഡുകള്‍ അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍  നേടിയിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ വിദ്യാ ബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്​കാരവും നേടി 

അന്ന് ചിത്രം ഷൂട്ട് ചെയ്​തപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് സംവിധായകനായ സുജോയ് ഘോഷ്. കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ചതിനാല്‍ അഭിനേതാക്കള്‍ക്കടക്കം ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. വിദ്യാബാലന് പോലും ഒരു കാരവാന്‍ നല്‍കാനായില്ല. അതുകൊണ്ട് നടുറോഡില്‍ അവരുടെ ഇന്നോവ കാർ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലിരുന്നായിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത്. അതിനുശേഷം പുറത്തുവന്ന് ഷൂട്ട് തുടരും,– സുജോയ് ഘോഷ് പറഞ്ഞു. 

വിദ്യാബാലന് കഹാനി വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാല്‍, അവര്‍ പറഞ്ഞ വാക്കിന് വില നല്‍കുന്നവരാണ്. അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള തലമുറയിലെ ആളുകള്‍ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. അവര്‍ക്കൊപ്പം വിദ്യ ബാലനേയും കൂട്ടാം. അവര്‍ കഹാനിക്കൊപ്പം നിന്നെന്നും  സുജോയ് പറഞ്ഞു. 

ENGLISH SUMMARY:

Director Sujoy Ghosh talks about the difficulties he faced while shooting the movie Kahani