paleri-manikayam

മമ്മൂട്ടിക്കും ശ്വേത മേനോനും മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു 'പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ'. 2009 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം വർഷങ്ങൾക്ക് ശേഷം 4 കെ ദൃശ്യമികവോടെ തിയറ്ററുകളിൽ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. ചിത്രത്തില്‍ മാണിക്യം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മൈഥിലിയായിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും  തിയറ്ററുകളിൽ എത്തിയപ്പോള്‍ കാണുവാന്‍ എത്തിയിരിക്കുതയാണ് താരം. സിനിമ കണ്ടപ്പോള്‍ ഷൂട്ടിംഗ് ദിവസം ഓര്‍ത്തെന്നും  മമ്മൂക്കയെ മിസ് ചെയ്യുന്നതായും കണ്ണ് നിറഞ്ഞ് മൈഥിലി പറഞ്ഞു.

മണിച്ചിത്രത്താഴ്, ദേവദൂതൻ, സ്ഫടികം പോലുള്ള ചിത്രങ്ങൾ റീ റിലീസ് ചെയ്തതിലൂടെ മികച്ച കളക്ഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് 'പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ' റീ റിലീസ് തീരുമാനിച്ചത്.  ഐക്യ കേരളം രൂപീകരിച്ച ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കൊലപതകമായിരുന്നു പാലേരി മാണിക്യത്തിന്റേത്. ഈ സംഭവത്തെ അടിസ്ഥാനമാക്കി ചരിത്രവും ഫിക്ഷനും ഇടകലർത്തി എഴുത്തുകാരൻ ടിപി രാജീവൻ എഴുതിയ നോവലിനെ സംവിധായകൻ രഞ്ജിത്ത് സിനിമയാക്കി മാറ്റുകയായിരുന്നു.

ENGLISH SUMMARY:

'Paleri Manikyam', Mammootty's acclaimed film that swept the Kerala State Film Awards in 2009, re-release in theatres